KERALA
ആശാവർക്കറുടെ ഒഴിവ്




വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് എട്ടാം വാർഡിൽ ആശ വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 25നും 45നും ഇടയിൽ പ്രായമുള്ള വിവാഹിതരും പത്താം ക്ളാസ് യോഗ്യതയുമുള്ളവരുമായ അതേ വാർഡിലെ താമസക്കാർക്ക് മുൻഗണന. അപേക്ഷകർ നേതൃപാടവവും ആശയവിനിമയ ശേഷിയുള്ളവരും വിവേചന രഹിതമായി പ്രവർത്തിക്കുന്നവരുമാകണം. എട്ടാം വാർഡിൽ നിന്ന് അപേക്ഷകർ ഇല്ലെങ്കിൽ മറ്റു വാർഡുകളും പരിഗണിക്കും. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖകൾ അടക്കം ജൂലൈ 10 ന് ഉച്ചയ്ക്ക് 2.30ന് മുമ്പായി അപേക്ഷിക്കണം



