KERALA

നവരാത്രി നിറവിൽ പുത്തൻകാവ് : പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ ഒരുക്കങ്ങൾ പൂർത്തിയായി.

ഒക്ടോബർ 3 മുതൽ നവരാത്രി മണ്ഡപത്തിൽ നടന്നുവരുന്ന കലാപരിപാടികൾ ഒക്ടോബർ 12 ന് സമാപിക്കും.

ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ടാണ് പൂജവയ്പ്. ചുറ്റമ്പലത്തിൽ പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിൽ പുസ്തകങ്ങളും വാദ്യോപകരണങ്ങളും പൂജ വയ്ക്കും.

ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 8 മണിക്ക് മേൽശാന്തി തോട്ടാമറ്റം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പൂജയെടുപ്പും തുടർന്ന് ആചാര്യന്മാരുടെ നേതൃത്വത്തിൽ വിദ്യാരംഭവും നടക്കും. കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വിദ്യാരംഭ ദിവസം ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button