KERALA
സേവാദൾ വൈറ്റ് ആർമിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെ സേവാദൾ കുന്നത്തുനാട് നിയോജകമണ്ഡലം വൈറ്റ് ആർമിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ചൂണ്ടയിൽ നിന്ന് ആരംഭിച്ച ദണ്ഡി അനുസ്മരണ പദയാത്ര ഡിസിസി ജനറൽ സെക്രട്ടറി സിപി ജോയ് നിയോജകമണ്ഡലം സേവാദൾ ചെയർമാൻ റഷീദ് കാച്ചാംകുഴിക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി എം ടി ജോയി, കെ വി ആന്റണി,പട്ടിമറ്റം ബ്ലോക്ക് പ്രസിഡന്റ് കെ വി എൽദോ, ടിപി വർഗീസ്, പി എച്ച് അനൂബ്,ജെയിംസ് പാറക്കാട്ടിൽ, വത്സലൻപിള്ള ,കെ ഡി ഹരിദാസ്, അനീഷ് കുര്യാക്കോസ്, ലിജി യോഹന്നാൻ, സബിത റഹീം, ഹാഷിം പോൾ, എം എം രാജൻ, ലിസി അലക്സ്, പീറ്റർ കുപ്ലളാശ്ശേരി, പി എ പൗലോസ്, സിബ വർഗീസ്, നൂർദ്ധീൻ പട്ടിമറ്റം തുടങ്ങിയവർ നേതൃത്വം നൽകി