

ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന ജിയോ-ബിപി ഇനി പട്ടിമറ്റത്തിന് സമീപം പുളിഞ്ചുവടിലും. മികച്ച കാര്യക്ഷമതയും ഉയർന്ന ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന ആക്ടീവ് സാങ്കേതിക വിദ്യയോടെയുള്ള ഇന്ധനങ്ങൾ വിപണയിയിൽ എത്തിക്കുന്ന ജിയോ-ബിപിയുടെ ഔദ്യോഗീക ഡീലറായ എഎൽഎം മൊബിലിറ്റി സർവ്വീസാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
പമ്പിന്റെ പ്രവർത്തന ഉദ്ഘാടനം ആഗസ്റ്റ് 29 ന് വിപുലമായ ചടങ്ങുകളോടെ നടക്കും. 26-ാം തീയതി തിങ്കൾ മുതൽ പെട്രോൾ,ഡീസൽ എന്നിവ ഇവിടെനിന്നും ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും.


മറ്റ് ഡീസലുകളേക്കാൾ 4.3 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാൽ ചരക്ക് ഗതാഗത വാഹനങ്ങൾക്ക് ആശ്രയിക്കാവുന്ന മികച്ച ഇന്ധനമാണിതെന്ന് ജിയോ-ബിപി അവകാശപ്പെടുന്നു.
വൃത്തിയുള്ളതും വേഗതയേറിയതുമായ ഇന്ധനം നിറയ്ക്കുന്നതിന് സഹായിക്കുന്ന
ആന്റി-ഫോം ഏജന്റ് ഇതിൽ അടങ്ങിയട്ടുണ്ടെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
ഇന്ത്യൻ വിപണിയിൽതന്നെ ആദ്യമായി ലഭ്യമാക്കുന്ന മികച്ച ഇന്ധനങ്ങൾ അധിക തുക ഈടാക്കാതെ നിലവിലെ ഇന്ധനവിലയിൽതന്നെ ഇവിടെ ലഭ്യമാകും. കൂടാതെ കസ്റ്റമർ സർവ്വീസിന്റെ ഭാഗമായി,ട്രാൻസ്കണക്ട്,പ്രമുഖ ബ്രാന്റുകളുടെ എഞ്ചിൻ ഓയിലുകളുടെ വില്പന, ആധുനീക സംവിധാനത്തോടെയുള്ള വാഷ്റും സൗകര്യം, എയർഫില്ലിംഗ് എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.
പി പി റോഡ് പുളിഞ്ചുവടിൽ എഎൽഎം വെയ്ബ്രിഡ്ജിനോട് ചേർന്നാണ് പമ്പ് പ്രവർത്തനം ആരംഭിയ്ക്കുന്നത്



