CRIME

കഞ്ചാവ് കടത്ത് അച്ഛനും മകനും ഉൾപ്പെടെ നാല് പേർ പിടിയിൽ

പ്രതിയാണെന്നറിഞ്ഞിട്ടും മകനെ .സംരക്ഷിക്കുകയും, വിദേശത്തക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റ് ചെയ്തത്.

ട്രയിനിൽ കൊണ്ടുവരികയായിരുന്ന ഇരുപത്തിയെട്ട് കിലോ കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ . കുന്നത്തു നാട് . വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ നവീൻ (21) ഇയാളുടെ അച്ഛൻ സാജൻ (56), അറയ്ക്കപ്പടി വെങ്ങോല ഒളിയ്ക്കൽ വീട്ടിൽ ആൻസ് (22), പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റു കണ്ടം ബേസിൽ തോമസ് (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. കഞ്ചാവ് കൊണ്ടു വന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോൽ പ്രധാൻ, ശർമ്മാനന്ദ് പ്രധാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു..

നവീന് വേണ്ടിയാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിലെ പ്രതിയാണ്. സംഭവശേഷം വിദേശത്തേക്ക് കടന്ന നിവിനെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

പ്രതിയാണെന്നറിഞ്ഞിട്ടും മകനെ .സംരക്ഷിക്കുകയും, വിദേശത്തക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലർത്തുകയും, ഒളിത്താവളങ്ങളും, വാഹനവും ഒരുക്കി നൽകിയതിനാണ് ആൻസ്, ബേസിൽ തോമസ് എന്നിവരെ പിടികൂടിയത്.

പിടികൂടിയവരരിൽ നിന്ന് വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തിട്ടുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് തീവണ്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button