

ന്യൂഡൽഹി : പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിൽ എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തമാസം മുതൽ പെട്രോൾ ഡീസൽ വില കുറയാൻ സാധ്യതയുണ്ട്. കമ്പനി – സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് അസംസ്കൃത എണ്ണയുടെ വിലയിൽ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണനയിൽ എടുത്തിട്ടുള്ളത് എന്നാണ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാകും നടപടി.


ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ തീരുമാനം കൂടി കണക്കിലെടുക്കും.
ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ മാറ്റം ഉണ്ടായിട്ടും 2022 ഏപ്രിൽ മുതൽ ഇന്ധനവിലെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയാണ്. അഞ്ചു രൂപ മുതൽ 10 രൂപ വരെ ലിറ്ററിന് കുറയും എന്നാണ് ഇപ്പോൾ കേന്ദ്രവൃത്തങ്ങൾ പറയുന്നത്. മൂന്നു പൊതുമേഖല എണ്ണ കമ്പനികൾക്കും നല്ല രീതിയിലുള്ള ലാഭം തന്നെയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് തുടരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ടുതന്നെ പത്തു രൂപ വരെ ലിറ്ററിന് കുറയ്ക്കാൻ കമ്പനികൾക്ക് സാധിക്കും. ഇന്ധനവില കുറയ്ക്കുന്നതിന് കേന്ദ്രസർക്കാരും സജീവമായ പരിഗണന കൊടുത്തിട്ടുണ്ട്.തീരുമാനം അടുത്ത മാസം നിലവിൽ വരും.

