

ഐ. എൻ. ടി. യു. സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 3-നു റാലിയും പൊതുസമ്മേളനവും ഡിസംബർ 4-നു പ്രതിനിധിസമ്മേളനവും കോലഞ്ചേരിയിൽ വെച്ച് നടത്തുകയാണ്. കാൽ ലക്ഷത്തോളം തൊഴിലാളി കൾ 14 റീജിയണൽ കമ്മിറ്റികളുടെ ബാനറിൻ കീഴിൽ അണിനിരക്കും. റാലി ശ്രീ.ബെന്നി ബെഹനാൻ എം. പി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം വൈകീട്ട് 5 മണിക്ക് (ഉമ്മൻചാണ്ടി നഗർ)കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗം ശ്രീരമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഡിസംബർ 4 ന് പ്രതിനിധി സമ്മേളനം കോലഞ്ചേരി പ്രസാദം ഓഡിറ്റോറിയത്തിൽ രാവിലെ 9.00 ന് ഐ. എൻ. ടി. യു. സി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജയശങ്കർ, ഡോ. ടി. എസ്.ജോയ്, എ. ഐ. സി. സി ട്രെയിനർ ശ്രീ അബ്ദുൽ റഷീദ് തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും. ഈ സമ്മേളനത്തിൻറെ മുന്നോടിയായി 25/11/2023 ശനിയാഴ്ച ജില്ലയിലെ എല്ലാ തൊഴിലാളി കേന്ദ്രങ്ങളിലും മണ്ഡലം തലങ്ങളിലും പതാകദിനം ആചരിക്കുകയും വിളംബര ജാഥ നടത്തുകയും ചെയ്യും.
കൊടിമരവും, ഛായാചിത്രവും പതാകയും വഹിച്ചുകൊണ്ടുള്ള മൂന്നു വാഹനജാഥകൾ നവംബർ 28, 29, 30 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീറ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ , സ്വാഗത സംഘം ട്രഷറർ എം പി സലിം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു