NATIONAL

ബന്ദിപുര്‍ കടുവ സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി

മൈസൂരു: കര്‍ണാടക ബന്ദിപുര്‍ കടുവ സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘പ്രോജക്‌ട് ടൈഗര്‍’ പദ്ധതിയുടെ വാര്‍ഷികം ഉദ്ഘാടനത്തിനായി ബന്ദിപുരിലെത്തിയതായിരുന്നു മോദി.ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി.

നരേന്ദ്ര മോദിയുടെ സഫാരി വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ബന്ദിപുര്‍ കടുവസംരക്ഷണപരിപാടിയില്‍ വെച്ച്‌ പ്രധാനമന്ത്രി ദേശീയ കടുവ സെന്‍സസ് പുറത്തുവിടും. കടുവ സംരക്ഷണത്തില്‍ സര്‍ക്കാര്‍നയം വ്യക്തമാക്കുന്ന ‘അമൃത് കാല്‍’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും.

ബന്ദിപ്പുരിലെ സഫാരിക്കുശേഷം സമീപത്തെ തമിഴ്നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്ബ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മന്‍-ബെല്ലി ദമ്ബതിമാരെ പ്രധാനമന്ത്രി ആദരിക്കും.

കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ബിഗ് കാറ്റ്സ് അലയന്‍സിനും (ഐബിസിഎ) പ്രധാനമന്ത്രി ഇവിടെ തുടക്കമിടും.

കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാലയിലാണ് ‘പ്രോജക്‌ട് ടൈഗര്‍’ വാര്‍ഷികാഘോഷം. ഉച്ചയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button