പാലക്കുഴയിൽ ബിജെപിയുടെ പ്രചാരണ ബൂത്ത് ഓഫീസ് കത്തിച്ചു






മുവാറ്റുപുഴ പാലക്കുഴയിൽ ബിജെപിയുടെ പ്രചാരണ ബൂത്ത് ഓഫീസ് കത്തിച്ചു
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട പാലക്കുഴ പഞ്ചായത്തിലെ പാലക്കുഴ സെൻട്രൽ കവലയിൽ സ്ഥാപിച്ചിരുന്ന
ബിജെപിയുടെ താൽക്കാലിക ബൂത്ത് ഓഫീസ് കത്തിച്ചു. രണ്ടാഴ്ച മുമ്പ് നിർമ്മിച്ച് താൽക്കാലിക ഷെഡാണ് ശനിയാഴ് രാത്രിയിൽ തീയിട്ട് നശിപ്പിച്ചത്.
മൂവാറ്റുഴ നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹനന്റ സ്വന്തം സ്ഥലത്തായിരുന്നു ബൂത്ത് ഓഫീസ് നിർമ്മിച്ചിരുന്നത്.
സംഭവത്തിൽ ബിജെപി നിയോജകമണ്ഡലം കമ്മറ്റിയും പഞ്ചായത്ത് കമ്മറ്റിയും പ്രതിഷേധിച്ചു.
ബൂത്ത് കത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമാധാന അന്തരീക്ഷമുള്ള പാലക്കുഴയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് വൻ പോലീസ് സംഘമാണ് പാലക്കുഴയിൽ ക്യാമ്പ് ചെയ്യുന്നത്.
ബിജെപി ദേശീയ നേതാവും സംസ്ഥാന സഹപ്രഹാരിയും എം.പി.യുമായ നളിൻ കുമാർകട്ടീൽ ഇന്ന് പാലക്കുഴയിൽ സന്ദർശനം നടത്തും



