NATIONAL
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു




രാജ്യത്തിൻ്റെ പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോല്‍, പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു.
തുടർന്ന് ഫലക അനാച്ഛാദനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിച്ചത്.
പുതിയ ലോക്സഭയില്‍ പ്രധാനമന്ത്രി എത്തിയതോടെ ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.
സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരമാണ് പുതിയ പാർലമെൻ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെൻ്റ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
പാർലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.



