CRIME

സംഘം ചേർന്ന് ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: വാളകത്ത് രണ്ട്പേർ അറസ്റ്റിൽ

പ്രതികളെ പിടികൂടിയത് ആന്ധ്രപ്രദേശിൽ നിന്ന്

സംഘം ചേർന്ന് ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. വാളകം, മേക്കടമ്പ് കളനകുടിയിൽ വീട്ടിൽ അനന്ദു അശോകൻ (23), വാളകം, മേക്കടമ്പ് നന്തോട് ഭാഗത്ത്‌ കരിപ്പാൽ വീട്ടിൽ ഹരീഷ് പവിത്രൻ (23) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വാളകം പഞ്ചായത്ത്‌ റാക്കാട് അഞ്ചുംകവല ഭാഗത്ത്‌ ഒക്ടോബർ മാസം ആദ്യ ആഴ്ചയിൽ യുവാവിനെ മദ്യലഹരിയിൽ സംഘം ചേർന്ന് കുരുമുളക് സ്പ്രേ അടിച്ച് അവശനാക്കിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാർ പ്രത്യേക അന്വേഷണസംഘത്തിന് രൂപം കൊടുത്തിരുന്നു.

മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.മുഹമ്മദ്‌ റിയാസിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആന്ധ്രപ്രദേശിലെ ഒളിത്താവളത്തിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് അടിപിടി, കഞ്ചാവ്, ലഹരി കേസുകൾ നിലവിൽ ഉള്ളവരാണ്. മേക്കടമ്പ് ഗണപതി കടവ് ഭാഗത്ത് വീടുകയറി അക്രമം നടത്തിയതുമായി ബന്ധപെട്ട് ഇരുന്നൂറോളം പേർ ഒപ്പിട്ട മാസ്സ് പെറ്റിഷൻ മുവാറ്റുപുഴ പോലീസിന് കൈമാറിയിരുന്നു.

പ്രദേശത്തെ ലഹരിമരുന്ന് ഉപയോഗവും സാമൂഹ്യവിരുദ്ധപ്രവർത്തനവും നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. മൈസൂർ, ബാംഗ്ലൂർ, വിശാഖപട്ടണം, ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ എന്ന വ്യാജേനയും ടൂറിസ്റ്റ് എന്ന വ്യാജേനയും പ്രതികൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ പി.എം.ബൈജു എസ്.ഐ വിഷ്ണു രാജു, എ.എസ്.ഐ പി.സി.ജയകുമാർ, സീനിയർ സി.പി.ഓമാരായ കെ.എ.അനസ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button