

കൊച്ചി : നോവലിസ്റ്റും കഥാകൃത്തുമായ ജോസഫ് വൈറ്റില അന്തരിച്ചു.2012 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് 84 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിൽ സംസ്കാരം നടക്കും.


നാടകം, കഥ, നോവൽ, തിരക്കഥ എന്നീ വിഭാഗങ്ങളായി നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം,ചരമവാർഷികം തുടങ്ങിയവയാണ് പ്രധാന കൃതികൾ.