

ആലുവ: റൂറൽ ജില്ലാ പോലീസ് ഡി ക്യാമ്പ് സെന്ററിന്റെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനുള്ള പുരസ്കാരം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ ലഭിച്ചു. കോടനാട് എസ്.ഐ ജോർജ് എൻ ആന്റണിയെ മികച്ച ശിശുക്ഷേമ പോലീസ് ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. കുന്നത്ത്നാട് സ്റ്റേഷനിലെ ഇ.എസ് ബിന്ദു അസിസ്റ്റന്റ് ശിശുക്ഷേമ പോലീസ് ഓഫീസർക്കുള്ള അവാർഡിനർഹയായി.


ബി എസ് സിന്ധുവിന് മികച്ച ഹോപ്പ് റിസോഴ്സ് പേഴ്സൺ ഉള്ള പുരസ്കാരവും ഡോ. എ. കെ റാണിയും മേരി കുര്യനും ‘ചിരി’ സൈക്കോളജിസ്റ്റിനുള്ള അവാർഡും സമ്മാനിച്ചു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ മുനമ്പം ഡി വൈ. എസ്.പി. എം. കെ മുരളി ഉദ്ഘാടനം ചെയ്തു.എടത്തല ഇൻസ്പെക്ടർ അധ്യക്ഷത വഹിച്ചു.