



കോലഞ്ചേരി : മഴുവന്നൂർ മംഗലത്ത്നട – കിളികുളം റോഡിൽ കവിത ജംഗ്ഷനു സമീപം റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് നാട്ടുകാർക്ക് തലവേദനയാകുന്നു. പ്ലാസ്റ്റിക് കവറുകളിൽ ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവയാണ് ദിവസവും അജ്ഞാതർ ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് .ഇതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുകയാണ് നാട്ടുകാർ.
കൂടിക്കിടക്കുന്ന മാലിന്യങ്ങൾ എത്രയും വേഗം ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നും, ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും, പഞ്ചായത്ത് മുൻകൈയെടുത്ത് ഈ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.പഞ്ചായത്തിൽ പലവട്ടം പരാതിപ്പെട്ടിട്ടും ഇതിന് യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ലന്നും നാട്ടുകാർ ആരോപിക്കുന്നു.ഉത്തരവാദ്വിത്വപ്പെട്ടവർ വിഷയത്തിൽ മൗനം പാലിച്ചാൽ പഞ്ചായത്ത് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്നും നാട്ടുകാർ അറിയിച്ചു.

