KERALA
മാങ്ങ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണു യുവാവ് മരിച്ചു
കുട്ടികൾ വീട്ടിൽ എത്തിയപ്പോഴാണ് മാവിന്റെ ചുവട്ടിൽ അരുൺ മരിച്ചു കിടക്കുന്നത് കണ്ടത്




മാങ്ങ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണു യുവാവ് മരിച്ചു. പിറവം നെട്ടടിയിൽ അരുൺ (48) ആണ് മരിച്ചത്. മാങ്ങ പറിക്കുന്നതിനായി മാവിൽ ഗോവണി ഉപയോഗിച്ച് കയറുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.
3.30 മണിയോടെ കുട്ടികൾ വീട്ടിൽ എത്തിയപ്പോഴാണ് മാവിന്റെ ചുവട്ടിൽ അരുൺ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് എസ്. ബി. ഐ പിറവം ടൌൺ അസിസ്റ്റന്റ് മാനേജർ കൂടിയായ ആരുന്റെ ഭാര്യയെ മക്കൾ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

