LOCAL
പട്ടിമറ്റം ഫയർഫോഴ്സിൽ ദേശീയ അഗ്നി രക്ഷ വാരാചരണം






1944 ഏപ്രിൽ 14 ന് മുബൈയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ അഗ്നിശമന പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളുടെ സ്മരണാർത്ഥം നടക്കുന്ന ദേശീയ അഗ്നി രക്ഷ വാരാചരണം പട്ടിമറ്റം ഫയർഫോഴ്സ് ആചരിച്ചു.എല്ലാവർഷവും ഏപ്രിൽ 14 മുതൽ 20 വരെ ഇന്ത്യയിൽ അഗ്നി രക്ഷ വാരാചരണമായി ആചരിക്കുന്നത്.




ഇതിൻ്റെ ഭാഗമായി പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ പതാക ഉയർത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.തുടർന്ന് പട്ടിമറ്റം ടൗണിൽ വാഹനറാലി നടന്നു .ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ അഗ്നിശമന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സേനാംഗങ്ങളെ പുരസ്കാരം നൽകി സ്റ്റേഷൻ ഓഫീസർ ആദരിച്ചു.വാരാചരണത്തിൻ്റെ ഭാഗമായി നിലയത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെയും, ഫോട്ടോ പ്രദർശനവും നടന്നു.