CRIME
മുൻ വൈരാഗ്യം; യുവാവിനെ കുത്തിയ കേസിലെ ഒരാൾകൂടി പിടിയിൽ
കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഈരാറ്റുപേട്ടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.




മുൻ വൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പുക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുരവീട്ടിൽ നസീം നിസാം (21) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 17 ന് ഗ്യാരേജിന് സമീപമുള്ള പമ്പിൽ വച്ച് ചുണങ്ങംവേലി സ്വദേശി ഗിരീഷിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അശോകപുരം കുറ്റിതെക്കേതിൽ വിശാൽ മുരളിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


കൃത്യത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഈരാറ്റുപേട്ടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വധശ്രമ കേസിലെ പ്രതിയാണ് നസീം. ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്.ഐ സി.ആർ.ഹരിദാസ്, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ്,, കെ.ബി.സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.