

മാരകമായ എം.ഡി.എം.എ യുമായി നാല് യുവാക്കൾ പോലീസ് പിടിയിലായി.
കോട്ടുവള്ളി തത്തപ്പിള്ളി കിഴക്കേമഠം വീട്ടിൽ നൗഷിക്ക് (29), ഏഴിക്കര ചാത്തനാട് ഇടവിളയിൽ അബ്ദുൾ നബീൽ (29), കുഴപ്പിള്ളി അയ്യമ്പിള്ളി മറ്റക്കൽ വീട്ടിൽ ആദർശ് (21), പട്ടണം കണ്ണൻചാക്കശേരി വീട്ടിൽ ഷംനാസ് (25) എന്നിവരെയാണ് പറവൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 0.53 ഗ്രാം എം.ഡി.എം.എ പിടികൂടി. നൗഷിക് വാടകയ്ക്ക് താമസിക്കുന്ന മന്ദം അത്താണി ഭാഗത്തുള്ള വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. എസ്.ഐ പ്രശാന്ത്.പി.നായർ, എ.എസ്.ഐമാരായ സതീശൻ, അജീഷ്, കണ്ണദാസ്, രാധാകൃഷ്ണൻ എസ്.സി.പി.ഒ ജസീന, സി.പി.ഒ കൃഷ്ണലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്