27 മീറ്റര്‍ മാത്രംനീളുന്ന ഹെലിപ്പാഡില്‍ വിമാനമിറക്കി;ദുബായ് നഗരത്തിനു പുതിയ ലോക റെക്കോർഡ്
വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിര്‍ത്താന്‍ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റിക്കാര്‍ഡ് ദൗത്യത്തിന് മുതിര്‍ന്നത്


ദുബായ്: ദുബായ് നഗരം അതിസാഹസികമായ മറ്റൊരു ലോക റിക്കാര്‍ഡ് നേട്ടത്തിനുകൂടി ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചു.
27 മീറ്റര്‍ മാത്രംനീളുന്ന ഹെലിപ്പാഡില്‍ വിമാനമിറക്കി പോളിഷ് പൈലറ്റ് ലൂക്ക് ഷെപീലയാണ് ചരിത്രം സൃഷ്ടിച്ചത്. മു ന്‍ റെഡ് ബുള്‍ എയര്‍ റേസ് ചലഞ്ചര്‍ ക്ലാസ് ലോക ചാമ്ബ്യനാണ് അദ്ദേഹം.
56 നിലയുള്ള ബുര്‍ജ് അല്‍ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിലേക്കാണ് 39കാരനായ ഷെപീലയുടെ ചെറുവിമാനം പറന്നിറങ്ങിയത്. രണ്ടു ഫ്ലൈബൈ ലാപ്പുകള്‍ക്ക് ശേഷം മൂന്നാമത്തെ ശ്രമത്തില്‍ മണിക്കൂറില്‍ 43 കിലോമീറ്റര്‍ ലാന്‍ഡിംഗ് വേഗതയിലാണ് അദ്ദേഹം വിമാനം ലാന്‍ഡ് ചെയ്തത്.


ലോകത്തിലെ ഏറ്റവും ചെറിയ റണ്‍വേക്കുപോലും 400 മീറ്റര്‍ നീളമുണ്ട്. അങ്ങനെയിരിക്കെയാണ് ഷെപീലയുടെ ഈ അതിസാഹസിക ലാന്‍ഡിംഗ്. വെറും 20.76 മീറ്ററിനകം വിമാനം പറന്നിറങ്ങി നിര്‍ത്താന്‍ 650 തവണ പരിശീലനം നടത്തിയാണ് ലൂക്ക് ഈ റിക്കാര്‍ഡ് ദൗത്യത്തിന് മുതിര്‍ന്നത്.
ചെറുവിമാന നിര്‍മാതാക്കളായ കബ്ക്രാഫ്‌റ്റേഴ്‌സിലെ എന്‍ജിനിയര്‍മാരും അമേരിക്കന്‍ ഏവിയേഷന്‍ എന്‍ജിനിയര്‍ മൈക്ക് പാറ്റേയും ചേര്‍ന്നു വിമാനത്തില്‍ പല മാറ്റങ്ങളും വരുത്തിയ ശേഷമാണ് ഈ സാഹസിക ദൗത്യം നടത്തിയത്. വിമാനത്തിന്‍റെ ഭാരം 425 കിലോയാക്കി കുറച്ചിരുന്നു.