കടയിരുപ്പ് കമ്മ്യൂണിറ്റിഹാളിനോട് ചേർന്നുള്ള സ്കൂൾ ഗ്രൗണ്ട് നവീകരണം ഏറ്റെടുത്ത് സിന്തൈറ്റ് ഗ്രൂപ്പ്
ഏറെക്കാലമായി സ്കൂൾഗ്രൗണ്ടും ഹാളിന്റെ വശവും ചെളിനിറഞ്ഞ നിലയിലായിരുന്നു






കടയിരുപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനോട് ചേർന്നുള്ള കടയിരുപ്പ് ഗവ: ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണം ഏറ്റെടുത്ത് സിന്തൈറ്റ് ഗ്രൂപ്പ്. 30 ലക്ഷം രൂപയാണ് സിന്തൈറ്റിന്റെ സിഎസ്ആർ വിഭാഗമായ സിവിജെ ഫൗണ്ടേഷൻ പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നത്.
ഗ്രൗണ്ടിലേയ്ക്ക് പ്രവേശിക്കുന്ന കവാടം മുതൽ ടൈൽ വിരിച്ച് വോളിബോൾകോർട്ട് ഉൾപ്പെടെ നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ വശവും ടൈൽ വിരിച്ച് മനോഹരമാക്കുന്നുണ്ട്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നാംഘട്ടം പൂർത്തിയായി കഴിഞ്ഞു.
ഏറെക്കാലമായി സ്കൂൾഗ്രൗണ്ടും ഹാളിന്റെ വശവും ചെളിനിറഞ്ഞ നിലയിലായിരുന്നു. പദ്ധതി പൂർത്തീകരിയ്ക്കുന്നതോടെ കടയിരുപ്പിലെ പൊതുവായ ഒരിടം കൂടിയാണ് സിന്തൈറ്റിന്റെ സഹായത്തോടെ വികസനോന്മുഖമാവുന്നത്. കടയിരുപ്പ് റസിഡന്റ്സ് അസ്സോസ്സിയേഷനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല.
ഒന്നരക്കോടി രൂപയിലധികമാണ് കഴിഞ്ഞ ഒരു വർഷത്തനിടയിൽ വികസന മേഖലയിൽ സിന്തൈറ്റ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത് ഇന്ദ്രാൻചിറയുടെ നവീകരണം അടക്കമുള്ള നിരവധി വികസന കർമ്മപദ്ധതികളും സിന്തൈറ്റ് വിഭാവനം ചെയ്തിട്ടുണ്ടെന്നും സിന്തൈറ്റിന്റെ സിഎസ്ആർ വിഭാഗം അറിയിച്ചു.

