മംഗളവരപ്രാപ്തിക്കായി ശിവരാത്രി


ഇന്ന് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണ ചതുർദ്ദശിയിലാണ് മഹാശിവരാത്രി ആചരിക്കുന്നത്.ശിവരാത്രി വ്രതം അനുഷ്‌ഠിക്കുന്നതിലൂടെ ജീവിതപാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.ശൈവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ് അനുഷ്ഠിക്കുന്നത്.പിതൃമോക്ഷം തേടി പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ആയിരങ്ങളാണ് ശിവരാത്രി ദിനത്തിൽ പിതൃദർപ്പണം നടത്തുന്നത്.ആലുവ മണപ്പുറത്താണ് കേരളത്തിൽ പ്രധാനമായും ബലിദർപ്പണ ചടങ്ങുകൾ നടക്കുന്നത്.സർവ്വേശ്വരന്റെ മംഗളകരമായ വരപ്രാപ്തിയാണ് ശിവരാത്രി അനുഷ്ഠാനത്തിലൂടെ ഒരു ഭക്തൻ സ്വാംശീകരിക്കേണ്ടത്.


വ്രതാനുഷ്ഠാനം
രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. വ്രതമെടുക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. വിശിഷ്‌ടമായ പലഹാരങ്ങളുണ്ടാക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.കൂവളം മുതൽ പലഹാകം വരെ ശിവ ക്ഷേത്ര ദർശനം നടത്തുന്നതും വ്രതമെടുക്കുന്നതുമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്.

