LOCAL
ആടിനെ രക്ഷിക്കാൻ കിണറിലിറങ്ങി രക്ഷകരായ് അഗ്നി രക്ഷാ സേന


കൊച്ചി:കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഗ്രഹനാഥന് ഒടുവിൽ ഫയർഫോഴ്സ് രക്ഷകരായി . പട്ടിമറ്റം തട്ടാംമുകൾ ചീനിവീട്ടിൽ ഗോപാലനെയാണ് ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവുള്ള കിണറ്റിൽ നിന്നും ഫയർഫോഴ്സ് പുറത്തെത്തിച്ചത്.
കിണറ്റിലിറങ്ങിയ ഗോപാലന് ശ്വാസം മുട്ട് അ നുഭവപ്പെട്ടതിനാൽ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ എം.ജി.ബിജു, കെ.യു.റെജുമോൻ, പി.ആർ.ഉണ്ണികൃഷണ് നൻ, എം.വി.വിത്സൺ, വി.ജി.വിജിത്ത് കുമാർ, ആർ.രതീഷ്, ജോണി,യൊഹന്നാൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഗോപാലനേയും ആടിനെയും വല ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെടുത്തു.



