രാമമംഗലം അപകടം:കാത്തിരിപ്പിനൊടുവിൽ അർജ്ജുന്റെ മൃതദേഹവും കണ്ടെത്തി






രാമമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവ എഞ്ചിനീയർമാരിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.വയനാട് മാനന്തവാടി വലേരിക്കരയിൽ ഇടുകണി വീട്ടിൽ നാരായണന്റെ മകൻ അർജ്ജുൻ (22) ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച്ച ഉച്ച്യ്ക്ക് 2 മണിയോടെ കടവിന്റെ താഴെ ഭാഗത്തുനിന്നും കണ്ടെത്തിയത്. നേരം ഇരുട്ടിയതിനാൽ ഇന്നലെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.വെള്ളിയാഴ്ച്ച രാവിലെ ഏറ് മണിയോടെ സ്കൂബാ ടിം സംഭവസ്ഥലത്ത് തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്തിയില്ല.
തുടർന്ന് ഉച്ച്യ്ക്ക് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ നിന്നെത്തിയ നാവികസേനയുടെ തിരച്ചിലിനിടയിൽ മൃതദേഹം പുഴയുടെ അടിത്തട്ടിൽ നിന്നും മൃതദേഹം പൊന്തി വരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം അർജ്ജുന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
പൂത്തൃക്ക സ്വദേശിയായ മറ്റൊരു സുഹൃത്ത് ഉൾപ്പടെ മൂന്ന് പേരാണ് വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ രാമമംഗലത്തെത്തിയത്. രാമമംഗലം ക്ഷേത്രം ആറാട്ടുകടവിലാണ് ഇവരിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടത്.. ചോറ്റാനിക്കര എരുവേലി സ്വദേശിയായ ആൽബിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു.ഇരുവരുടെയും സംസ്ക്കാരം നാളെ നടക്കും.









