KERALA
പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രം പുനർനിർമ്മാണത്തിനുള്ള കൃഷ്ണശിലകൾ ഏറ്റുവാങ്ങി




പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രം പുനർനിർമ്മാണത്തിനുള്ള കൃഷ്ണശിലകൾ ഏറ്റുവാങ്ങി.
ക്ഷേത്രം ഭാരവാഹികളുടെ സാന്നിധ്യത്തിൽ മേൽശാന്തി തോട്ടാമറ്റം ഉണ്ണികൃഷ്ണൻ നമ്പൂതിരി ആരതി ഉഴിഞ്ഞ് കൃഷ്ണശിലകൾ ഏറ്റുവാങ്ങി.
കന്യാകുമാരിയിൽ നിന്നും കൊണ്ടുവന്ന കൃഷ്ണ ശിലയിൽ ആണ് ക്ഷേത്ര പുനർനിർമ്മാണം നടത്തുന്നത്.
ശ്രീകോവിൽ നിർമ്മാണത്തിനുള്ള തടിപണികളും പുരോഗമിച്ചുവരുന്നു.
45 വർഷങ്ങൾക്കു ശേഷമാണ് ക്ഷേത്രം പൂർണമായും നവീകരിക്കുന്നത്.

