KERALA
പുത്തൻകുരിശ് മർച്ചന്റ്സ് അസോസിയേഷൻ 52 -മത് വാർഷികം നടത്തി




പുത്തൻകുരിശ് മർച്ചന്റ്സ് അസോസിയേഷന്റെ അമ്പത്തിരണ്ടാം വാർഷിക പൊതുയോഗം കേരള വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് യോഗം ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റെജി കെ. പോൾ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് സി. ജി. ബാബു, മണ്ഡലം പ്രസിഡന്റ് സോണി ആന്റണി, ജോയ് തോമസ്, യൂണിറ്റ് ജന.സെക്രട്ടറി സാബു എ. വി, ട്രഷറർ ജിബേഷ് എൻ, വൈസ് പ്രസിഡന്റ് ശ്രീനി സി, എൽദോസ്, റെജി വി.എം , ഉഷ വിജയൻ, സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

