KERALA

സരോജത്തിന് സ്വപ്ന കൂടൊരുക്കി നാദിർഷയുടെ നേതൃത്വത്തിലുള്ള ടിഎഫ്ഇ ചാരിറ്റബിൾ ട്രസ്റ്റ്

എറണാകുളം ജില്ലയിലെ ഏലൂർ മുനിസിപ്പാലിറ്റിയുടെ ആശ്രയ ഭവനിൽ താമസിച്ചു കൊണ്ടിരുന്ന സരോജത്തിന് സ്വന്തമായൊരു വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ് നാദിർഷയുടെ നേതൃത്വത്തിലുള്ള TFE ചാരിറ്റബിൾ സംഘടന

TOUR FOR EVER ന്റെ സ്വപ്നകൂട് എന്ന ഭവനത്തിന്റെ താക്കോല്‍ ടിഎഫ്ഇ യുടെ ചെയർമാൻ സമീര്‍ മുണ്ടേക്കാട്ടും പ്രസിഡണ്ട് നാദിര്‍ഷായും ചേര്‍ന്ന്‌ കൈമാറി

ഏലൂരിൽ ടിഎഫ്ഇ യുടെ നേതൃത്വത്തിൽ ഒരു വീട് നിർമ്മിച്ചു നൽകുന്നുണ്ടെന്ന് നാദിർഷ വിളിച്ചറിയിച്ചതിനെ തുടർന്ന് അർഹതയുള്ള ആളെ കണ്ടെത്തുകയായിരുന്നെന്ന് മുനിസിപ്പൽ ചെയർമാൻ സുജിൽ അറിയിച്ചു.

ആഗ്രഹിക്കാത്തതിനപ്പുറം നല്ലൊരു വീട് എനിക്ക് കിട്ടിയതിലും ഒരുപാട് സന്തോഷമുണ്ടെന്ന് സരോജം പറഞ്ഞു

വൈസ് പ്രസിഡന്റ് അബ്ദുല്ല പറക്കോട്ട്, സെക്രട്ടറി നാസര്‍ തിരുര്‍ ട്രഷറർ മജീദ് ഈസികുക്ക്, ടിഎഫ്ഇ യിലെ മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

VIDEO-

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button