





കോലഞ്ചേരി: തോന്നിയ്ക്ക ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിര മകര സംക്രമ മഹോത്സവം ജനുവരി 12 13 14 തീയതികളിൽ നടക്കും.
ഞായറാഴ്ച രാവിലെ 6ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, നടയടക്കൽ പറ, വൈകിട്ട് 6.30 ന് നിറമാല ചുറ്റുവിളക്ക്. 7ന് തിരുവാതിര കളി, കൈ കൊട്ടിക്കളി, 8.15ന് ഭരതനാട്യം, 8.30ന് സംഗീത അർച്ചന എന്നിവ നടക്കും.
തിങ്കളാഴ്ച രാവിലെ 8ന് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നവകം പഞ്ചഗവ്യം 10.30ന് തിരുവാതിര ഊട്ടും അന്നദാനവും. വൈകിട്ട് 7.30ന് എം.കെ. കുഞ്ഞോൽ മാഷിന് ഗുരുശ്രേഷ്ഠ പുരസ്‌കാര സമർപ്പണം.8.30ന് നൃത്ത സന്ധ്യ, 9.30ന് കരാക്കേ ഗാനമേള എന്നിവ നടക്കും.
ചെവ്വാഴ്ച രാവിലെ 6ന് ശാസ്താവിന് അഷ്ടാഭിഷേകം, വൈകിട്ട് 6.30ന് കോലഞ്ചേരി ടൗണിൽ നിന്നും കാവടി ഘോഷയാത്ര. 9ന് കാവടി അഭിഷേകം, രാത്രി 9.30ന് നൃത്തസംഗീത നാടകം എന്നിവ നടക്കും.