KERALA
രാമമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി




രാമമംഗലം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പള്ളിക്കര പെരിങ്ങാല സ്വദേശി മുഹമ്മദ് റാഫിയുടെ (32) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തിനൊപ്പം പുഴയിലെത്തിയ യുവാവ് പാലത്തിന് സമീപമുള്ള ചെക്ക് ഡാമിൽ നിന്നും കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. രാമമംഗലം പോലീസും ഫയർഫോഴ്സും സ്കൂബ ടീമും സ്ഥലത്തെത്തി പരിശോധിച്ചു എങ്കിലും രാത്രി ഏറെ വൈകിയതിനാൽ ആളെ കണ്ടെത്താനായില്ല.തുടർന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് ചെക്ക് ഡാമിനോട് ചേർന്നുള്ള ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

