



കടയിരുപ്പ് മഴുവന്നൂർ റോഡിൽ കറുത്തേടത്ത് പീടികയ്ക്ക് സമീപമുണ്ടായ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച്പേർക്ക് പരിക്കേറ്റു.മുവാറ്റുപുഴ മുടവൂർ കുന്നുംപുറത്ത് വീട്ടിൽ രാജേഷ് (41) ഷിനു (36),ഓമന (67), വൈഷ്ണവി (14), വൈശാഖി (8) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.മുവാറ്റുപുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാറ്റ നാനോ കാർ നിയന്ത്രണം വിട്ട് എതിർവശത്തുള്ള മതിലിലേയ്ക്ക് ഇടിയ്ക്കുകയായിരുന്നു.
ഇതുവഴി കടന്നുപോയ വാഹന യാത്രികരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.നിസ്സാരമായ പരിക്കുകൾ മാത്രമാണ് പറ്റിയിട്ടുള്ളത്.