കടയിരുപ്പിൽ നിന്നും കാണാതായ ഓട്ടോഡ്രൈവറെ ആലുവയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി




കടയിരുപ്പിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ ആലുവ ഈസ്റ്റ് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി.കടയിരുപ്പ് എഴിപ്രം സ്വദേശിയായ സി എസ് ഷാജീവ് (42) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 24 തീങ്കളാഴ്ച്ച വൈകീട്ടോടെ കാണാതായ ഷാജീവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഷാജീവിന്റെ ഭാര്യ പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഷാജീവിന്റെ മരണവിവരം അറിയുന്നത്.
കഴിഞ്ഞ 27 നാണ് റെയിൽവേട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.ട്രാക്കിൽ മരിച്ചുകിടക്കുന്ന ഷാജീവിന്റെ ഫോട്ടോസഹിതം ആലുവ പോലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഈ വിവരം പുത്തൻകുരിശ് പോലീസ് അറിയുന്നത് 30-ാം തീയതിയാണ് .ഉടനെ വീട്ടുകാരെ സ്ഥലത്തെത്തിച്ച് ആളെ തിരിച്ചറിഞ്ഞു.
ഷാജീവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് നേരത്തേ തന്നെ ഭാര്യ പരാതി ഉന്നയിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഷാജീവിന്റെ സുഹൃത്തക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സുനിതയാണ് ഷാജീവിന്റെ ഭാര്യ. അർച്ചന,അനുപമ,ആരോമൽ എന്നിവരാണ് മക്കൾ.