KERALA
ഭാരത് റൈസ് വിപണനം പട്ടിമറ്റത്ത് നടന്നു






വിപണിയിലെ അരിയുടെ വിലവർധനവ് പിടിച്ചുനിർത്തുന്നതിന് വേണ്ടി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭാരത് റൈസ് അരിയുടെ വിപണനം കുന്നത്തുനാട് മണ്ഡലത്തിലെ പട്ടിമറ്റത്ത് നടന്നു. ബിജെപി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെഎസ് അരിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് സോമൻ, മണ്ഡലം വൈസ് പ്രസിഡന്റ് എം എ അയ്യപ്പൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് ജി അനിലൻ, മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ കുമ്മനോട്, കുന്നത്തുനാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് അംബുജൻ,മഴുവന്നൂർ പഞ്ചായത്ത് സമിതി അധ്യക്ഷൻ അജി ഇഎ,സുകുമാരൻ പട്ടിമറ്റം,സുധൻ പട്ടിമറ്റം, രവി പട്ടിമറ്റം, ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.