

തിരുവനന്തപുരം : തിരുവനന്തപുരത്ത് സുഹൃത്ത് സ്ത്രീധനത്തെ ചൊല്ലി വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവ ഡോക്ടർ ആത്മഹത്യചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹ് നയാണ് ആത്മഹത്യ ചെയ്തത്. ഷഹനയുടെ മരണത്തെ തുടർന്ന് സ്ത്രീധനം വീണ്ടും ചർച്ച ആവുകയാണ്. ഇത് ഇതുമായി ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ശാഖ എഴുതിയത് എന്ന് കരുതപ്പെടുന്ന ഒരു ആത്മഹത്യക്കുറിപ്പും പോലീസിനെ ലഭിച്ചിട്ടുണ്ട്.


ഷഹന താമസിച്ചിരുന്ന, മെഡിക്കൽ കോളേജിന് അടുത്തുള്ള ഫ്ലാറ്റിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ അബോധാവസ്ഥയിൽ സഹപാഠികൾ കണ്ടെത്തിയത്.
എന്നാൽ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹ്നയുടെ ജീവൻ രക്ഷിക്കാനായില്ല.
ഷഹ്ന വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജമീലയുടെയും മകളാണ്.
ഷഹന എംബിബിഎസ് പൂർത്തിയാക്കിയത് ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്നുമാണ് ഇതിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ 2022 ബാച്ചിൽ ആണ് പി. ജി ക്ക് പ്രവേശനം നേടിയത്.
ഷഹനയും സുഹൃത്തുമായ വിവാഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഉയർന്ന സ്ത്രീധനമായിരുന്നു യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്.150 പവനും 15 ഏക്കർ ഭൂമിയും ഒരു BMW കാറുമാണ് വരന്റെ വീട്ടുകാർ ആവശ്യപെട്ടത് എന്നാണ് ഷഹ്നയുടെ വീട്ടുകാർ ആരോപിക്കുന്നത്.യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം ഷഹ്നയുടെ വീട്ടുകാർക്ക് നൽകാൻ കഴിയാതെ വരുകയും ഇതോടെ യുവാവ് വിവാഹത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ഇതേ തുടർന്ന് കടുത്ത മാനസിക പ്രശ്നത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ കാര്യം തന്നെയാണ് ഷഹ്ന യുടെ മുറിയിൽ നിന്നും കണ്ടെടുത്ത കുറിപ്പിലുള്ളതും.
സ്ത്രീധനം നൽകാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നു എന്നതാണ് കുറിപ്പിൽ എഴുതിഇരിക്കുന്നത്. പിതാവ് മരിച്ചു പോയതിനാൽ സഹായത്തിനു മാറ്റാരുമില്ലെന്നും യുവഡോക്ടർ കുറിപ്പിൽ എഴുതിയിട്ടുണ്ട്.