KERALA
തിരുവാണിയൂരിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ചു


വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ചു.റിട്ടേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അഡ്വക്കേറ്റുമായ തിരുവാണിയൂർ കണ്ടേത്തുപാറയിൽ കെ കെ സുരേന്ദ്രന്റെ ഭവനത്തിൽ നിർത്തിയിട്ടിരുന്ന ടാറ്റ നെക്സോൺ കാറാണ് കഴിഞ്ഞ ദിവസം രാത്രി 12 മിയോടെ തീപിടിച്ചതായി ശ്രദ്ധയിൽപ്പെടുന്നത് .കൂടെ പോർച്ചിൽ വച്ചിരുന്ന ബൈക്കും വീടിൻ്റെ ജനൽ പാളികൾ ഉൾപെടെ പൂർണമായും കത്തി നശിച്ചു.
വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ തീ ആളി കത്തുന്നതാണ് കണ്ടത്, അടുത്തുണ്ടായിരുന്ന മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തെങ്കിലും തീ അണക്കാൻ ആയില്ല .മുളന്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. കാറും ബൈക്കും പൂർണമായി കത്തി നശിച്ചു.മൂന്നുവർഷം മാത്രം പഴക്കമുള്ള വാഹനമാണ് കത്തിയത്.
പുത്തൻകുരിശ് പോലീസെത്തി നടപടികൾ സ്വീകരിച്ചു