KERALA

കടമറ്റത്ത് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

കടമറ്റം ജവഹർ വായനശാല യൂത്ത്ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പ്പിറ്റലും ചേർന്ന് സംയുക്തമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.ന വംബർ 26 ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടമറ്റം ജവഹർ വായനശാലാ ഹാളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. പരിചയ സമ്പന്നരായ നേത്രചികിത്സാ വിദ​ഗ്ദരുടെ മേൽനോട്ടത്തിൽ നേത്ര സംബന്ധമായ എല്ലാ രോ​ഗങ്ങളും ക്യാമ്പിൽ പരിശോധിച്ച് നിർണ്ണയിക്കും. തുടർചികിത്സ ആവശ്യമായവർക്ക് ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷയടക്കം ലഭിക്കും. വിമുക്തഭടൻമാർക്കുള്ള പ്രത്യേക ഇൻഷുറൻസ് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാകും.

കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ് ക്യാമ്പിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിക്കും

കൂടുതൽ വിവരങ്ങൾ‌ക്കും ബുക്ക് ചെയ്യുന്നതിനും – 812974357, 9995699448, 94462766387
പിആർഒ അഹല്യ ആശുപത്രി- 9048462852

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button