കടമറ്റത്ത് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്


കടമറ്റം ജവഹർ വായനശാല യൂത്ത്ക്ലബ്ബും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പ്പിറ്റലും ചേർന്ന് സംയുക്തമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.ന വംബർ 26 ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടമറ്റം ജവഹർ വായനശാലാ ഹാളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. പരിചയ സമ്പന്നരായ നേത്രചികിത്സാ വിദഗ്ദരുടെ മേൽനോട്ടത്തിൽ നേത്ര സംബന്ധമായ എല്ലാ രോഗങ്ങളും ക്യാമ്പിൽ പരിശോധിച്ച് നിർണ്ണയിക്കും. തുടർചികിത്സ ആവശ്യമായവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയടക്കം ലഭിക്കും. വിമുക്തഭടൻമാർക്കുള്ള പ്രത്യേക ഇൻഷുറൻസ് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാകും.
കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും
കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും – 812974357, 9995699448, 94462766387
പിആർഒ അഹല്യ ആശുപത്രി- 9048462852

