HEALTH

പഞ്ചസാര മാത്രമല്ല ഉപ്പും വില്ലനാണ്: ഡയബറ്റിസിനെ അകറ്റിനിർത്താൻ ഉപ്പും കുറയ്ക്കണം

ഡയബറ്റിക് അല്ലെങ്കിൽ പ്രേമേഹം എന്നു കേൾക്കുമ്പോഴേ ഇനി പഞ്ചസാര ഉപയോഗം കുറയ്ക്കണമെന്ന് കരുതുന്നവരാണ് മിക്കയാളുകളും. എന്നാൽ പഞ്ചസാരയുടെ ഉപയോഗം മാത്രം നിയന്ത്രിച്ചത് കൊണ്ട് ഡയബെറ്റിക് നിയന്ത്രിക്കാനാവില്ല. കഴിക്കുന്ന ഉപ്പിന്റെ അളവും കുറയ്ക്കണം. ഉപ്പിന്റെ അളവും ഡയബെറ്റിസും തമ്മിൽ വലിയ ബന്ധമുണ്ട് എന്ന് തെളിയിക്കുന്ന പഠനമാണ് പുറത്തു വന്നിരിക്കുന്നത്.. അതായത് ടൈപ്പ് 2 ഡയബെറ്റിസും ഉപ്പും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനമാണ് പുറത്തു വന്നിരിക്കുന്നത്.

അധികമായ ഉപ്പിന്റെ ഉപയോഗം ടൈപ്പ് 2 ഡയബെറ്റിസ് സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ലൂസിയാനയിലെ ട്യൂലെയ്ൻ സർവകലാശാലയിലെഗവേഷകരാണ് പഠനം നടത്തിയത്. മയോക്ലിനിക്കിൽ പഠനം പ്രസിദ്ധികരിച്ചിട്ടുണ്ട്.യു. കെ ബയോബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 4,00,000പേരുടെ ആരോഗ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പഠനം നടത്തിയത്. ഇവരുടെ ഭക്ഷണശീലവും കഴിക്കുന്ന ഉപ്പിന്റ അളവും കേന്ദ്രീകരിച്ചാണ് അവലോകനം.

11.8 വർഷത്തോളം നീണ്ട പഠനത്തിനൊടുവിൽ 13,000 ത്തോളം പേരിൽ ടൈപ്പ് 2 ഡയബറ്റിസ് സ്ഥിതികരിക്കുകയുണ്ടായി. പതിവായി ഉപ്പ് ഉപയോഗിക്കുന്നവരിൽ ടൈപ്പ് 2 ഡയബെറ്റിക് സാധ്യത കണ്ടെത്തി. വല്ലപ്പോഴും ഉപ്പ് ഉപയോഗിക്കുന്നവരിൽ ഈ നില കുറവുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button