KERALA
മഴുവന്നൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ചു
കാറിലെ ഡ്രൈവർ ഇറങ്ങിയോടി മറ്റൊരുവണ്ടിയിൽ കയറി രക്ഷപെട്ടു.




മഴുവന്നൂർ കളപ്പുരപടിയിൽ സ്കൂൾബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇരുപത്തിയഞ്ചേളം കുട്ടികളുമായിപോയ ബസ്സിലേയ്ക്ക് എതിരേ വന്ന കാർ ഇടിയ്ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന കുട്ടികളും ജീവനക്കാരും കാറിലെ ഡ്രൈവറും അത്ഭുതകരമായാണ് രക്ഷപെട്ടത്.
ഇടിയുടെ ആഘാതത്തിൽ സ്ക്കൂൾബസ് വട്ടം കറങ്ങി.കാറിലെ ഡ്രൈവർ ഇറങ്ങിയോടി മറ്റൊരുവണ്ടിയിൽ കയറി രക്ഷപെട്ടു.
തൃക്കളത്തൂർ സ്വദേശിയടേതാണ് കാർ.
രാവിലെ 8 മണിയൊടെയാണ് അപകടം നടന്നത്.
ബസ്സിലുണ്ടായിരുന്ന കുട്ടികൾ അപകടത്തെതുടർന്ന് ഭയന്നെങ്കിലും ആർക്കും പരിക്കുകളേറ്റില്ല. മറ്റൊരു വാഹനത്തിൽ കുട്ടികളെ സുരക്ഷിതമായി സ്കൂളിലേയ്ക്ക് കൊണ്ടുപോയി.കുന്നത്തുനാട് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.



