HEALTHKERALA

എയ്ഡ്സ് ദിനത്തിലും HIV വ്യാപനം

ഇന്ന് ലോക എയ്ഡ്സ് ദിനം. സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നു എന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നു. ഈ വർഷം രോഗം സ്ഥിരീകരിക്കപ്പെട്ട വരിൽ 197 പേർ 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. നാലു വർഷം മുമ്പ് ഈ പ്രായപരിധിയുള്ള രോഗബാധിത എണ്ണം 76 മാത്രമായിരുന്നു.

1213 പേരാണ് പുതിയ രോ​ഗബാധിതർ. മയക്കു മരുന്ന് ഉപയോ​ഗത്തിനുളള സിറിഞ്ച്, ടാറ്റു, സൂചികൾ, സുരക്ഷിതമല്ലാത്ത ലൈ​ഗീക ബന്ധം തുടങ്ങിയവയാണ് രോ​ഗബാധ കൂട്ടുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലയിലാണ് കൂടുതൽ. എയ്ഡ്സിനെ പൂർണമായും തുടച്ചു നീക്കുന്നതിന്റെ ഭാ​ഗമായി എയ്ഡ്സ് ദിനാചരണം നടത്തുന്ന സാഹചര്യത്തിൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ട കണക്കുകൾ പുറത്തു വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button