പെരുമ്പാവൂരിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം


പെരുമ്പാവൂർ ഓടക്കാലിയിൽ വിധവയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സാമൂഹ്യവിരുദ്ധർ പൂർണമായും തകർത്തതായി പരാതി. ഞായറാഴ്ച രാത്രിയാണ് മോളി ജോർജ് എന്ന വീട്ടമ്മയുടെ കെട്ടിടം ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഏകദേശം ഇരുപത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളതെന്ന് പ്രാഥമികമായി കണക്കാക്കുന്നു. തൊട്ടടുത്തുള്ള ഉദയ ലൈബ്രറി കെട്ടിടത്തിനും സംഭവത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനായി കെട്ടിടം തകർത്തതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും സമാനമായ രീതിയിൽ ഇവിടുത്തെ മതിലും കെട്ടിടത്തിൻ്റെ ഭാഗങ്ങളും തകർക്കപ്പെട്ടിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മോളി ജോർജിൻ്റെ ആരോപണം.
ഇതുപോലെ കാര്യങ്ങൾ മുന്നോട്ട് പോവുകയാണെങ്കിൽ തനിക്ക് വധഭീഷണി വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മോളി ജോർജ് ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





