KERALA

അനധികൃത മണ്ണെടുപ്പ് ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട് ഗവ: എൽപി സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

അനധികൃതവും അശാസ്ത്രീയവുമായ മണ്ണെടുപ്പ് മൂലം സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട് ഗവ: എൽപി സ്കൂളിന്റെ അതിർത്തി സംരക്ഷണഭിത്തിയാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു വീണത്. ഇതുമൂലം സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിലെ ഇരുനില കെട്ടിടം വലിയ അപകട അവസ്ഥയിലാണ് .തൊട്ട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ അനധികൃത മണ്ണെടുപ്പാണ് സ്കൂളിനെ ഈ നിലയിലാക്കിയത്.

ഏതാനും മാസങ്ങൾക്ക് മുൻപ് യാതൊരു മാനദണ്ഡവും ഇല്ലാതെ മുപ്പത് അടിയോളം ഉയരത്തിൽ മണ്ണ് നീക്കം ചെയ്തിരുന്നു. സ്കൂൾ അവധി ദിനങ്ങളിൽ പ്രവൃത്തി നടന്നതിനാൽ സ്കൂൾ അധികൃതരോ രക്ഷിതാക്കളോ സംഭവം അറിഞ്ഞിരുന്നില്ല. പിന്നീട് നടന്ന പ്രതിഷേധങ്ങളെ തുടർന്ന് സ്ഥലമുടമയുമായി ചർച്ചകൾ നടന്നെങ്കിലും സ്കൂളിന് സംരക്ഷണമൊരുക്കുവാൻ ഉടമ തയ്യാറായില്ല.

പിന്നീട് പിടിഎ യുടെ നേതൃത്വത്തിൽ കളക്ടർക്കും , പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെയ്ത മഴ വിനയായത്. ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

നിലവിൽ താൽക്കാലികമായി വിദ്യാർത്ഥികളെ മറ്റ് ക്ലാസ് മുറികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button