KERALA

സ്ലേറ്റ് പദ്ധതി; കുന്നത്തുനാട്ടിൽ ജപ്പാൻ വിദ്യാർത്ഥി സംഘമെത്തി

ജപ്പാനിലെ സോഫിയാ സർവകലാശാലയിൽ നിന്നുള്ള 10 അംഗ സംഘമാണ് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെത്തിയത്.വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇവർ പി.വി.ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുമായി സംവദിച്ചു.

സോഫിയാസർ വകലാശാലയിലെ സാമ്പത്തീക ശാസ്ത്ര വിഭാഗം അധ്യാപകൻ പ്രൊഫ: ജോൺ ജോസഫ് പുത്തൻകളമാണ് സംഘത്തെ നയിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റെസിന പരീത്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജൂബിൾ eജാർജ്, ടി.ആർ.വിശ്വപ്പൻ, അംഗങ്ങളായ ശ്രീജ അശോകൻ, ഷൈജ റെജി തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.

തുടർന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ, ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നിവർ വിദ്യാർത്ഥി സംഘത്തോട് സംവദിച്ചു .എറണാകുളം സെന്റ് തെരേസാസ് കോളജും പി .വി. ശ്രീനിജിൻ എംഎൽഎയുടെ വിദ്യാജ്യോതി പദ്ധതിയും ചേർന്നാണ് കൊച്ചിൻ റിഫൈനറിയുടെ സഹകരണത്തോടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സ്ലേറ്റ് പദ്ധതി നടപ്പാക്കുന്നത്. സുസ്ഥിര വികസന സൂചികകളെ ആസ്പതമാക്കിയുള്ള സ്ലേറ്റ് വിദ്യാഭ്യാസ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കിയാണ് സോഫിയ സർവകലാശാല സംഘം മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button