KERALA
വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം




കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്‌കൂൾ പ്രവേശനോത്സവം മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ.ഷാജി അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. മുഴുവന്നൂർ പഞ്ചായത്തംഗം പി.കെ.എൽദോ, അക്കാദമിക് കൗൺസിൽ അംഗം സുധീഷ് മിന്നി, ഹെഡ്മിസ്ട്രസ് ജീമോൾ.കെ.ജോർജ്, പ്രിൻസിപ്പൽ ബിജുകുമാർ, പിടിഎ പ്രസിഡൻ്റ് എം.ടി.ജോയി, എംപിടിഎ പ്രസിഡൻ്റ് ജോളി റെജി എന്നിവർ പ്രസംഗിച്ചു. തുടർന്ന് മജീഷ്യൻ രാഖിൻ മലയത്ത് മാജിക് ഷോ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മധുര പലഹാരവും വിതരണം ചെയ്തു

