ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഫാസ്റ്റ് ഫുഡ് കട തല്ലി തകർത്ത പ്രതിയെ പോലീസ് പിടികൂടി.




ആലുവ നിർമ്മല സ്കൂളിന് സമീപം തൈക്കണ്ടത്തിൽ ഫൈസലിനെയാണ് പോലീസ് പിടികൂടിയത്.
പിടികൂടാൻ വീട്ടിലെത്തിയ പോലീസിനെ നായയെ അഴിച്ച് വിട്ട് അക്രമിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പോലീസെത്തി കീഴടക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തിരക്കേറിയ സമയത്താണ് ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്തെ കായനാട്ട് റോബിൻ എന്നയാളുടെ കട, കമ്പി വടിയും മണ്ണെണ്ണയുമായെത്തി യാതൊരു പ്രകോപനവുമില്ലാതെ തല്ലി തകർത്തത്.
ലഹരി മരുന്നിനടിമയെന്ന് സംശയിക്കുന്ന ഇയാൾ പോലീസ് വാഹനത്തിൻ്റെ ചില്ലും കൈക്കിടിച്ച് തകർത്തിരുന്നു.
ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും, പോലീസിനെ അക്രമിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
അതേസമയം ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ച പ്രതി അവിടെയും പരാക്രമം നടത്തി. വനിതാ ഡോക്ടർക്ക് മുന്നിൽ ആയിരുന്നു പരാക്രമം.
പിടിയിലായതു മുതൽ അക്രമവാസന പ്രകടിപ്പിച്ച പ്രതിയെ
മെഡിക്കൽ പരിശോധനക്കെത്തിക്കുന്ന വിവരം
ജില്ലാ ആശുപത്രിയിലെ ഡോക്ടറെ അറിയിച്ചിരുന്നു.
പരിശോധനക്കിടയിൽ ഡോക്ടർ കൊല ചെയ്യപ്പെട്ട സാഹചര്യത്തിൽ
ആശുപത്രിയിലെ മൂന്ന് സെക്യൂരിറ്റിമാരും ഏഴ് പോലീസുദ്യോഗസ്ഥരുടെയും കാവലിലാണ് പ്രതിയെ ചാർജുണ്ടായിരുന്ന ഡോ. അന്നയ്ക്ക് മുന്നിലെത്തിച്ചത്.
കൈവിലങ്ങ് അഴിക്കണമെന്നാവശ്യപ്പെട്ടും അക്രമണവാസന പ്രകടിപ്പിച്ച് ഇയാൾ പോലീസ് ജീപ്പിൻ്റെ ചില്ലിടിച്ച് തകർത്തു.