ഓർമ്മകളിൽ ഇന്നസെന്റ്


1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഇന്നസെന്‍റ് നാല് പതിറ്റാണ്ടിനിപ്പുറം അരങ്ങൊഴിയുകയാണ്.നിഷ്കളങ്കഹാസ്യത്തിലൂടെ മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടെ നടന്ന സഹയാത്രികൻ.മൂന്നു സ്കൂളുകളില്‍ മാറ്റി മാറ്റി ചേര്‍ത്തിട്ടും എട്ടാം ക്ലാസ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പഠിത്തം നിര്‍ത്തിയ ബാല്യം. അപ്പന്‍ വറീത് എന്നെക്കൊണ്ടു തോറ്റു എന്ന വാചകം ഇന്നസെന്റിന്റെ ആത്മകഥയിൽ അദ്ദേഹം വരികളിൽ ചേർക്കുമ്പോൾ ഒരു പാടു ജീവിത പരാജയങ്ങള്‍ മുന്നില്‍ തെളിഞ്ഞുവരും. ‘ചിരിക്കു പിന്നില്‍’ എന്ന ആത്മകഥയില്‍ ഇന്നസെന്‍റ് സ്വന്തം ചിരിയെയും ജീവിതത്തേയും ഇങ്ങനെയാണ് പറഞ്ഞുവയ്ക്കുന്നത്.


കുടുംബം മുഴുവൻ കോൺഗ്രസ്സുകാർ നാട്ടിലാണെങ്കിൽ മുഴുവൻ കമ്മയൂണിസ്റ്റുകാരും.എന്നാൽ ഞാൻ പോയി ചേർന്നത് ആർഎസ്പിയിൽ അതും ഇരുപത്തിരണ്ടാമത്തെ വയസ്സിൽ.പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമായി.അവരെന്നെ പ്രസിഡന്റുമാക്കി.എന്ന സ്വദസിദ്ധമായ ശൈലിയിലുള്ള ഭാഷാവരികൾ.പിന്നീട് തീപ്പെട്ടി കമ്പിനി നടത്തി,അതുപൊട്ടി.കേരളത്തിനു പുറത്ത് ജീവിതം പഠിക്കാൻ പോയി അതും പരാജയപ്പെട്ടു.അങ്ങനെ ആ പരാജയമാണ് തന്നെ സിനിമയിൽ എത്തിച്ചതെന്ന് അദ്ദേഹം മനസ്സ് തുറന്ന് തുടങ്ങുന്നു.


ആദ്യമായി സഹനിർമ്മാതാവായി രംഗപ്രവേശം ചെയ്ത ഇന്നസെന്‍റ് ആദ്യമായി നിർമ്മിച്ചത് നിര്‍മിച്ചത് എന്നും ഓര്‍മിക്കപ്പെടുന്ന ചലചിത്രങ്ങളായിരുന്നു. വിട പറയും മുന്‍പേ,ഇളക്കങ്ങള്‍, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്നിവയാണത്.ഇതിൽ രണ്ടെണ്ണത്തിന് സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചു. പക്ഷേ, സാമ്പത്തീകമായി അവയൊന്നും ഇന്നസെൻരിനെ രക്ഷപെടുത്തിയില്ല. തോല്‍വികള്‍ക്കെല്ലാം പിന്നാലെയാണ് നടന്‍ എന്ന നിലയില്‍ നിറഞ്ഞു ജയിച്ചത്.


പിന്നീട് തിരിഞ്ഞുനോക്കാനില്ലാതെ 750 ഓളം ചലചിത്രങ്ങളുടെ അഭ്രപാളിയിൽ ഉദിച്ചുയർന്ന തരമായി അദ്ദേഹം മാറി.നീണ്ട 18 വര്‍ഷം ഏകഛത്രാധിപതിയായി മലയാളതാരസംഘടനയെ നയിച്ച പ്രാമാണിത്തം.അങ്ങനെ നിറവിന്റെ ജീവിതപന്ഥാവിൽ ഒരു കറുത്ത സന്ദേശവുമായി ക്യാൻസർ എന്ന മഹാവ്യാധി അദ്ദേഹത്തെ പിടികൂടി.എങ്കിലും കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.


രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ചാലക്കുടി പാർലമെന്റിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായി.ജനകീയനും ചിരിയുടെ നായകനുമായ ആ മഹാപ്രതിഭ മലയാളത്തിന് വിടചൊല്ലുകയാണ്.മരണത്തിനുമപ്പുറം ഒരു ലേകമുണ്ടെങ്കിൽ അവിടെ ചിരിയുടെ വസന്തമൊരുക്കി ഇന്നസെന്റ് ജീവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു… ആദരാഞ്ജലികൾ