CRIME
പട്ടിമറ്റത്ത് മയക്കുമരുന്നുമായി ആസാം സ്വദേശി പിടിയിൽ


മാരകലഹരി ഉത്പന്നങ്ങളായ ഹെറോയിനും കഞ്ചാവുമായി ആസാം സ്വദേശി എക്സൈസിന്റെ പിടിയിലായി.എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും മാമല എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി പട്ടിമറ്റം ഭാഗത്ത് നടത്തിയ അന്വേഷണത്തിൽ ഹെറോയിനും കഞ്ചാവുമായി ആസാം സ്വദേശിയായ ജാബേദ് അലിയെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ വി കലാധരൻ പ്രവന്റിവ് ഓഫീസർമാരായ കെ കെ രമേശൻ , സിജി പോള്‍ , പി എസ് രവി , ഒ എൻ അജയകുമാർ (ഇൻറലിജൻസ്) സിവിൽ എക്സൈസ് ഓഫീസർമാരായ ജിനൻ , എം എൻ അനിൽകുമാർ , ധീരു ജെ അറക്കൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ രജിത എം ആർ എന്നിവർ പങ്കെടുത്തു.