KERALALOCAL

ഓടികൊണ്ടിരുന്ന കാർ കനാലിലേക്ക് മറിഞ്ഞ് ​ഗൃഹനാഥൻ മരിച്ചു.

30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന പെരിയാർവാലിയുടെ ഹൈലെവൽ കനാലിലെയ്ക്കാണ് കാർ പതിച്ചത്. കനാലിന് സംരക്ഷണഭിത്തികളില്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ

പട്ടിമറ്റം അത്താണി കവലയ്ക്ക് സമീപം പെരിയാർവാലി കനാലിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ മറിഞ്ഞ് ​ഗൃഹനാഥൻ മരിച്ചു. പട്ടിമറ്റം സ്വദേശിയായ 70 വയസ്സുള്ള ചക്കരകാട്ടിൽ അബദുൾ അസിസ് ആണ് മരണമടഞ്ഞത്.വ്യാഴാഴ്ച്ച രാവിലെ 10.30 ഒടെയാണ് സംഭവം. 30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന പെരിയാർവാലിയുടെ ഹൈലെവൽ കനാലിലെയ്ക്കാണ് കാർ പതിച്ചത്.
പട്ടിമറ്റം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസ്സീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്.ഉടൻ തന്നെ ആദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ ഉമ്മുക്കുലുസു ( ലൈല) മക്കൾ നസീർ, ( ഇലക്ട്രീഷ്യൻ ) നവാസ് അധ്യാപകൻ ( ചാലക്കുടി ചായിപ്പൻ ജി എച്ച് എസ് എസ് ) മരുമക്കൾ സഫിയ,ബിൻസീന ( വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വടുവോട് ബ്ലോക്ക് പഞ്ചായത്ത്.

പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ .എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ.സജീവൻ, എ.ആർ.ജയരാണ്ട്, ആർ.യു.റെജുമോൻ, വി .വൈ .ഷമീർ, പി.ആർ .ഉണ്ണികൃഷ്ണൻ, എസ്.ഷൈജു, എം.വി.വിൽസൺ എന്നിവരും നാട്ടുകാരും ചേർന്ന് ക്രൈയിൻ ഉപയോഗിച്ച് കാർ കരയിലെത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button