കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ


കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം നാളെ കൂത്താട്ടുകുളം ശ്രീധരീയം സെമിനാർഹാളിൽ നടക്കും.മന്ത്രി റോഷീ അഗസ്റ്റിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ബോബൻ ബി കിഴക്കേത്തറ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാലാമത് സുനീഷ് കോട്ടപ്പുറം മാധ്യമ അവാർഡ്ദാന ചടങ്ങും നടക്കും.ഉക്രെയിൻ യുദ്ധ ഭൂമുഖത്ത് അകപ്പെട്ട മലയാളികളുടെ അവസ്ഥ തുടർച്ചയായി റിപ്പോർട്ട് ചെയ്ത ദീപികയുടെ കോലഞ്ചേരി ലേഖകൻ സജോ സക്കറിയയാണ് അവാർഡിന് അർഹനായിരിക്കുന്നത്.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച എൻ സി വിജയകുമാർ,എം എ ജോഷി അറയ്ക്കൽ,എംഎം ജോർജ്ജ് അന്നിവരെ ചടങ്ങിൽ അനുമോദിക്കും.തോമസ് ചാഴിക്കാടൻ എം പി ദേശീയ സമിതി അംഗങ്ങളെ ആദരിക്കും.ജില്ലാ ഇൻഷുറൻസ് പദ്ധതി അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,നഗരസഭാ അധ്യക്ഷ വിജയ ശിവൻ എന്നിവർ പങ്കെടുക്കും.