ഞങ്ങളുടെ തലമുറയെ നശിപ്പിക്കരുത് ; കളക്ടറോട് ജനങ്ങൾ
കരിമുകളിൽ മെഡിക്കൽക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കളക്ടർ


ബ്രഹ്മപുരം വിഷയത്തിൽ ജനങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കുന്നത്തുനാട് എംഎൽഎ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജില്ലാ കളക്ടർ എൻകെഎസ് ഉമേഷ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുരം , കരിമുകൾ പ്രദേശത്തെ നിരവധി ആളുകളാണ് ക്യാമ്പിൽ പങ്കെടുത്തത്.കൊച്ചിയിലെ അന്തരീക്ഷവായുവിന്റെ ശുദ്ധതയിൽ ഗണ്യമായ മാറ്റമുണ്ടെന്ന് കളക്ടർ പറഞ്ഞു.95 ശതമാനവും തീ അണച്ചതായും കൊച്ചിയിലെ മാലിന്യനീക്കം പുനസ്ഥാപിക്കാനുള്ള നടപടികൾ തുടരുകയാണെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം മെഡിക്കൽ ക്യാമ്പിലെത്തിയ ദുരിതബാധതരായ ആളുകൾ കളക്ടറോട് അവരുടെ ആശങ്കകൾ പറയുകയും ,പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.ആരോഗ്യപ്രശ്നങ്ങൾ എന്തായാലും പരിഹാരം കാണാമെന്നും മാലിന്യവിഷയം പരിഹരിക്കാമെന്നും ജനങ്ങൾക്ക് കളക്ടർ ഉറപ്പു നൽകി.
വീഡിയോ കാണാം