KERALAPOLITICS

ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ട ; സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറ‍‌ഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന ചിന്ത ചുരുക്കം ചിലർക്കുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് ധാരണ. സിവിൽ സർവീസിലെ പുഴുക്കുത്തുകളായെ ഇവരെ കാണാൻ പറ്റു
വെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.ഉത്തരവാദിത്വം നിർവഹിക്കാത്തവർ സർവീസിൽ ഉണ്ടാകില്ലെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി താക്കീത് നല്‍കി.

കളങ്കമുണ്ടാക്കുന്ന വ്യക്തികളെ തുടർന്ന് ചുമന്നു പോകേണ്ട ബാധ്യത സർക്കാരിനില്ല. ഇങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല.സമൂഹം ആഗ്രഹിക്കുന്ന നടപടി സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button