KERALA
ഉപജില്ലാ സ്കൂൾ കലോത്സവം കിഴക്കമ്പലത്ത് ; ലോഗോ പ്രകാശനം ചെയ്തു




നവംബർ 4, 6, 7, 8, തിയതികളിൽ കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന കോലഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കൽ പ്രകാശനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.ശ്രീകല , ജനറൽ കൺവിനർ സോയി കളമ്പാട്ട് . ജോയിന്റ് കൺവിനർ മേഴ്സി ജോസഫ് , ഫോറം സെക്രട്ടറി അനിയൻ പി.ജോൺ വർഗീസ് മാത്യു , പബ്ലിസിറ്റി കൺവിനർ കെ.വി.യൽദൊ ജോയിന്റ് കൻവിനർ സിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

